ബാറിൽ വച്ച് സംഘർഷം, 2 ദിവസത്തിന് ശേഷം വീണ്ടും തർക്കം; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം∙ കാട്ടാക്കടയില്‍ രാത്രി നടന്ന സംഘര്‍ഷത്തില്‍ യുവാവിനെ താക്കോല്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പനയങ്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിനു സമീപമാണ് സംഭവം. രണ്ടു ദിവസം മുന്‍പ് കാട്ടാക്കടയിലെ ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രി കിള്ളിയില്‍ രാഹുലും മറ്റൊരാളും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. ഇതിനിടയിലാണ് രാഹുലിന്റെ വാരിയെല്ലിനു സമീപത്തായി താക്കോല്‍ കൊണ്ടു കുത്തേല്‍ക്കുന്നത്.
Source link
