Site icon onlinekeralanews.com

‘തലകീഴായി തൂക്കിയ ആട്’: അജിത് പവാറിന്റെ മരണത്തിനു മുൻപ് ദുർമന്ത്രവാദം നടന്നെന്ന് പാർട്ടി നേതാവ്


മുംബൈ ∙ എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ, വിമാന അപകടത്തിലുണ്ടായ മരണത്തിന് മുൻപ് ബാരാമതിയിൽ ദുർമന്ത്രവാദം നടന്നെന്ന ആരോപണവുമായി പാർട്ടി നേതാവ് അമോൽ മിത്കരി. വിദ്യാപ്രതിഷ്ഠാൻ എഐ കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ അജിത് പവാർ സന്ദർശിക്കാനിരുന്നതിന്റെ തലേന്ന് രാത്രിയാണ് കെട്ടിടത്തിന്റെ സമീപം അഘോരി പൂജ നടന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ സംസ്ഥാന നിയമസഭാ കൗൺസിൽ അംഗമായ മിത്കരിയുടെ ആരോപണം. അപകടത്തിന് മുമ്പ് അജിത് പവാറിന്റെ ഖട്ട്ലപട്ട കട്ടേവാടിയിലെ വസതിക്ക് മുന്നിൽ ഒരു ആടിനെ തലകീഴായി തൂക്കിയിട്ടിരുന്നു എന്നും പ്രാദേശികവാസികളെ ഉദ്ധരിച്ച് മിത്കരി മറ്റൊരു പോസ്റ്റിൽ ആരോപിച്ചു. ‘ജനുവരി 27 വൈകുന്നേരം മുംബൈയിൽ നിന്ന് പുണെയിലേക്ക് തിരിക്കാനായിരുന്നു അജിത് പവാർ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം തയാറായിരുന്നു. ഒരു പ്രമുഖ നേതാവ് കാണാൻ വന്നതോടെയാണ് യാത്ര വൈകിയതെന്ന് രോഹിത് പറഞ്ഞു. തുടർന്നാണ് 28-ാം തീയതി രാവിലെ യാത്ര ചെയ്യാൻ തീരുമാനിച്ചത്’ – രോഹിത് പറഞ്ഞു. ജനുവരി 28ന് പുണെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ ചെറുവിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു. 2 പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് 4 പേരും കൊല്ലപ്പെട്ടിരുന്നു.


Source link
Exit mobile version