Site icon onlinekeralanews.com

ഓർമയിൽ മിന്നി സ്ഥലപ്പേര്, ഗൂഗിൾ സ്ട്രീറ്റ് വ്യൂ മുഖേന തിരച്ചിൽ; നാടും വീടും കണ്ടെത്തി, ഉമ്മയ്ക്ക് അരികിൽ ഷാൻ


കാക്കനാട്∙ ഓർമ നഷ്ടപ്പെട്ടു വീടു വിട്ടിറങ്ങിയ മകനെ 2 വർഷങ്ങൾക്കു ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം ആര്യനാട് പറന്തോട് സ്വദേശിനി ഷൈലാ ബീവി. പൂർണമായും ഓർമ നഷ്ടപ്പെട്ടു കോതമംഗലം പീസ് വാലിയിൽ താമസിച്ചിരുന്ന ഷാൻ (38) ഇടയ്ക്കിടെ പറന്തോട് എന്നു പറയുമായിരുന്നു. പീസ് വാലി അധികൃതർ ഗൂഗിൾ സ്ട്രീറ്റ് വ്യൂ മുഖേന നടത്തിയ തിരച്ചിലിലാണ് നാടും അതുവഴി വീടും കണ്ടെത്തിയത്. ഇന്നലെ ബന്ധുവിനൊപ്പം കലക്ടറേറ്റിലെത്തിയ ഷൈലാ ബീവിക്ക് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ഷൈജു ജേക്കബിന്റെ സാന്നിധ്യത്തിൽ ഷാനിനെ കൈമാറി. ജില്ലാ സാമൂഹിക നീതി ഓഫിസർ ജോൺ ജോഷി, പീസ് വാലി ഭാരവാഹികളായ വി.എ.ഷംസുദ്ദീൻ, ഷെഫിൻ നാസർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Source link
Exit mobile version