Site icon onlinekeralanews.com

വാങ്കഡേയിൽ വീണ്ടും ഫിഫ്റ്റിയടിച്ച് സഞ്ജുവിന്റെ ‘വിളയാട്ടം’; ബുമ്രയെയും സിക്‌സറിനു തൂക്കി


മുംബൈ ∙ ഒന്നര മാസം മുൻപ്, മാസ്മരിക ബാറ്റിങ്ങിലൂടെ ഇന്ത്യയെ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തിച്ച അതേ മൈതാനത്ത് സഞ്ജു സാംസൺ വീണ്ടും കളംനിറഞ്ഞു. ഇത്തവണ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സിയിൽ, മുംബൈ ഇന്ത്യൻസിനെതിരെയാണെന്നു മാത്രം. വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ സഞ്ജു അർധസെഞ്ചറി പിന്നിട്ടു. 26 പന്തിൽ മൂന്നു സിക്സുകളുടെയും ആറു ഫോറുകളുടെയും അകമ്പടിയോടെയാണ് ഐപിഎലിലെ 27–ാം അർധസെഞ്ചറി സഞ്ജു നേടിയത്. മുംബൈ ഇന്ത്യൻസിനെതിരെ ആറാമത്തേതും. ട്വന്റി20 ലോകകപ്പിൽ വാങ്കഡേയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ വിജയിച്ചത്.


Source link
Exit mobile version