Site icon onlinekeralanews.com

മരുമകളുടെ പരാതിയെ തുടർന്ന് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം; രാസപരിശോധനാ ഫലം കാത്ത് പൊലീസ്


ചെങ്ങന്നൂർ ∙ മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്നു വയോധികന്റെ മൃതദേഹം കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ രാസപരിശോധനാ ഫലം കാത്ത് പൊലീസ്. പുലിയൂർ പടിഞ്ഞാറെപറമ്പിൽ ബിൻസ് ഭവനിൽ എം.യേശുദാസന്റെ(74) മൃതദേഹമാണു കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം ചെയ്തത്. ചതവുകളോ മുറിവുകളോ ശരീരത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്നാണു സൂചന.സ്വത്തുക്കൾ ബന്ധുവിന്റെ പേരിലേക്കു മാറ്റിയതിൽ അസ്വാഭാവികതയുണ്ടോ എന്നത് ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോണിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞമാസം 20ന് ആണ് യേശുദാസൻ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന കാനഡയിൽ നഴ്സായ മരുമകൾ ലീനയുടെ പരാതിയെ തുടർന്നാണു ചെങ്ങന്നൂർ പൊലീസ് പ്രാഥമികാന്വേഷണം നടത്തി കേസെടുത്തത്.


Source link
Exit mobile version