Site icon onlinekeralanews.com

ചമയം അണിഞ്ഞെത്തി മരണം; അണയാജ്വാലയായ് ബിജീഷ്


തൃശൂർ ∙ താരങ്ങളുടെ മുഖം മിനുക്കിയൊരുക്കാൻ ഇനി ബീജീഷ് വരില്ല; പൂരവെടിക്കെട്ടിന്റെ ഒരുക്കപ്പുരയിൽ അവൻ എരിഞ്ഞടങ്ങി. നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ മേക്കപ് ആർട്ടിസ്റ്റായി ബിജീഷ് (40) ജോലിചെയ്ത വിവരം വിസ്മയത്തോടെയാണു ജന്മനാട് കേട്ടത്. ചേർപ്പ് ചിറയ്ക്കൽ ഗ്രാമത്തിൽ സിനിമയുമായി ബന്ധമില്ലാത്ത വീട്ടിൽനിന്ന് ഒരു ചെറുപ്പക്കാരൻ ഉയരങ്ങളിലേക്കെത്തുന്നത് നാട്ടുകാരെ ഏറെ സന്തോഷിപ്പിച്ചു. എന്നാൽ, മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിൽ തീയണയുമ്പോൾ എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾക്കുമുൻപിൽ നാട് വിറങ്ങലിച്ചു നിൽക്കുന്നു.


Source link
Exit mobile version