Site icon onlinekeralanews.com

നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്


ഹരിയാന∙ ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 50തിലധികം ഹരിയാൻവി ഗാനങ്ങളിൽ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മസൂം ശർമയുമായുള്ള കൂട്ടുകെട്ടുകൾ ഏറെ പ്രശംസ നേടിയിരുന്നു. സമൂഹ മാധ്യമത്തിൽ 1.3 മില്യൻ ഫോളോവേഴ്സുണ്ട്.


Source link
Exit mobile version