Site icon onlinekeralanews.com

‘പ്രസ്ഥാനത്തെ രക്ഷിക്കൂ’; ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണന്റെ കോലം കത്തിച്ച് പ്രവർത്തകർ


വടകര ∙ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണന്റെ കോലം കത്തിച്ച് ബിജെപിയിൽനിന്ന് അച്ചടക്കനടപടി നേരിട്ട പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം. വടകരയിലാണ് ‘പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമത വിഭാഗം പ്രവർത്തകർ പ്രതിഷേധസമരം സംഘടിപ്പിച്ചത്.വടകര മണ്ഡലത്തിൽ ബിജെപി വിമത സ്ഥാനാർഥിയായി പത്രിക നൽകിയ മുൻ മണ്ഡലം ജനറൽ സെക്രട്ടറിയും ചോറോട് പഞ്ചായത്ത് മുൻ അംഗവുമായ പി. ശ്യാംരാജ് കുരിയാടി, നാദാപുരത്ത് വിമത സ്ഥാനാർഥിയായി രംഗത്തുവന്ന കെ.പത്മകുമാർ ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ.വി. ഗണേശൻ, രവി വെള്ളൂർ, പി.പി. രാജൻ, പി.കെ. ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ. ബാബു, വി.ടി. വിനീഷ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.


Source link
Exit mobile version