Site icon onlinekeralanews.com

തിരഞ്ഞെടുപ്പ് കേസ്: മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യയ്ക്കുമെതിരെ കേസെടുക്കാൻ കഴിയില്ല, പൊലീസ് റിപ്പോർട്ട്


തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ച് വച്ചുവെന്ന ആരോപണത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും എതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് മ്യൂസിയം പൊലീസ് കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് നിയമ പ്രകാരമുള്ള കേസാണിതെന്നും അന്വേഷണം ആവശ്യമില്ലെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് റിയാസിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യ സിഎംആര്‍എല്ലില്‍ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. നാമനിര്‍ദേശ പത്രികയില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചു വച്ച ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ മ്യൂസിയം പൊലീസിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.


Source link
Exit mobile version