Site icon onlinekeralanews.com

ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിൽ സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് വടകരയ്ക്കു സമീപം


കോഴിക്കോട് ∙ വടകരയ്ക്കു സമീപം തിരുവള്ളൂർ ചാനിയം കടവിനു സമീപം മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നാട്ടുകാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ചാനിയം കടവ് – ശാന്തി നഗർ ഭാഗത്ത് നിടുമ്പ്രമണ്ണ റോഡിനു അടിയിലൂടെ പോകുന്ന ചാലിലാണ് ബോംബുകൾ കണ്ടെത്തിയത്.ചാത്തൻമണ്ണിൽ ഇക്ബാൽ, താഴെ കുറ്റിക്കാട്ടിൽ യൂസഫ് എന്നീ ലീഗ് പ്രവ‍ർത്തകർക്കാണ് വെട്ടേറ്റത്. സിപിഎം പ്രവർത്തകനായ മീത്തലെ കൊടക്കാട്ട് ശ്രീജിത്തിനും വ്യത്യസ്ത സംഭവത്തിൽ ഇവിടെ പരുക്കേറ്റിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനിടെയാണ് സ്റ്റീൽ ബോംബുകൾ സംബന്ധിച്ച വിവരം നാട്ടുകാരിൽനിന്ന് വടകര പൊലീസിന് ലഭിച്ചത്.


Source link
Exit mobile version