Site icon onlinekeralanews.com

കെയ്നും അണ്ടര്‍ടേക്കറും ഇടയ്ക്ക് തമ്മിലടിക്കാറുണ്ട്! ഹാർദിക്കുമായി പ്രശ്നങ്ങളുണ്ടോ? മറുപടി നൽകി ക്രുനാൽ പാണ്ഡ്യ


ബെംഗളൂരു∙ ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഹാർദിക് പാണ്ഡ്യയുമായി പ്രശ്നങ്ങളുണ്ടോയെന്ന ആരാധകരുടെ സംശയങ്ങൾക്കു മറുപടി നൽകി ക്രുനാൽ പാണ്ഡ്യ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പോഡ്കാസ്റ്റിൽ ഡാനിഷ് സെയ്തുമായി സംസാരിക്കവെയാണ് ഹാർദിക് പാണ്ഡ്യയുമായി പ്രശ്നങ്ങളില്ലെന്ന് ക്രുനാൽ സൂചിപ്പിച്ചത്. രണ്ടു താരങ്ങളും തമ്മിലുള്ള ബന്ധത്തിൽ കുഴപ്പമൊന്നുമില്ലല്ലോയെന്നു അവതാരകൻ ചോദിക്കുമ്പോൾ, ക്രുനാൽ ചിരിച്ചുകൊണ്ട് എല്ലാം ഒകെയാണെന്നു മറുപടി നൽകി.മത്സരത്തിന്റെ 15–ാം ഓവറില്‍ ജേക്കബ് ഡഫിയുടെ പന്തിൽ റൊമാരിയോ ഷെഫേർഡ് ക്യാച്ചെടുത്താണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പുറത്താകുന്നത്. ഷെഫേർഡിനു സമീപത്തേക്ക് ഓടിയെത്തിയ ക്രുനാൽ പാണ്ഡ്യ സന്തോഷത്തിൽ തുള്ളിച്ചാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാധാരണ എതിരെ കളിക്കുന്ന ഹാർദിക്കിന്റെ വിക്കറ്റു വീഴുമ്പോൾ വലിയ ആഘോഷങ്ങൾക്കു ക്രുനാൽ നിൽക്കാറില്ല. ആ പതിവ് മാറ്റിവച്ചായിരുന്നു ക്രുനാലിന്റെ ആഘോഷ പ്രകടനം.


Source link
Exit mobile version