Site icon onlinekeralanews.com

പന്തുകൊണ്ട് നിലത്തുവീണ് ബാറ്റർ, ഹെൽമറ്റ് തട്ടിത്തെറിപ്പിച്ച് ഗ്രൗണ്ട് വിട്ടു; നാടകീയ രംഗങ്ങൾ– വിഡിയോ


ആന്റിഗ്വ∙ വെസ്റ്റിന്‍ഡീസിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചിന്റെ അപകടകരമായ സ്വഭാവം പരിഗണിച്ച് മത്സരം റദ്ദാക്കി. സർ വിവ് റിച്ചഡ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിനിടെ ദേശീയ താരം ജെയ്ഡൻ സീൽസിന്റെ പന്തു കൊണ്ട് ഒരു ബാറ്റർക്കു പരുക്കേറ്റതോടെയാണ് കളി ഉപേക്ഷിച്ചത്. മത്സരം റദ്ദാക്കുന്നതിന് മുൻപ് ജെയ്ഡൻ സീല്‍സ് ഏഴു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പിച്ചിൽ നല്ല രീതിയില്‍ ബൗണ്‍സ് ലഭിച്ച പന്ത്, ബാറ്ററുടെ ഹെൽമറ്റിലാണു തട്ടിയത്. ലീവാർഡ് ഐലൻഡ്, ട്രിനിഡാഡ് ആൻഡ് ടുബാഗോ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.പിച്ചിലെ പ്രശ്നങ്ങൾ കാരണമാണ് കളി അവസാനിപ്പിച്ചതെന്ന് ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രസ്താവനയിൽ അറിയിച്ചു. താരങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണു തീരുമാനം. ‘‘ബോളര്‍മാരെ അതിരുവിട്ടു പിന്തുണയ്ക്കുന്ന പിച്ചാണ് സ്റ്റേഡിയത്തിലേതെന്നു ക്യുറേറ്ററുടെ പരിശോധനയിൽ വ്യക്തമായി. ഇതോടെ മത്സരം ഉപേക്ഷിച്ച് ഇരു ടീമുകളും സമനിലയിൽ പിരിയുകയാണ്. രണ്ടു ടീമുകൾക്കും പോയിന്റ് ലഭിക്കും.’’– ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രതികരിച്ചു.


Source link
Exit mobile version