ഹോർമുസ് വെറും റിഹേഴ്സൽ; പസഫിക്കിൽ യുഎസ്-ചൈന യുദ്ധമുണ്ടായാൽ… ? പ്രതികരിച്ച് സിംഗപ്പൂർ മന്ത്രി വിവിയൻ ബാലകൃഷ്ണൻ

പസഫിക് മേഖലയിൽ യുഎസും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ഇപ്പോൾ ഹോർമുസ് കടലിടുക്കിൽ നടക്കുന്ന യുഎസ്-ഇറാൻ സംഘർഷം വെറും റിഹേഴ്സലാണെന്ന് കരുതിയാൽ മതിയെന്ന് സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യൻ വംശജനായ മന്ത്രിയുടെ പ്രതികരണം.സിംഗപ്പൂരിൽ ഏറ്റവുമധികം വിദേശ നിക്ഷേപമുള്ളത് യുഎസിനാണ് വിവിയൻ പറഞ്ഞു. ഏതാണ് 6000 യുഎസ് കമ്പനികൾക്ക് സിംഗപ്പൂരിൽ ഓഫിസുണ്ട്. അതേസമയം, ചൈനയാകട്ടെ സിംഗപ്പൂരിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ചൈനയിൽ ഏറ്റവുമധികം വിദേശ നിക്ഷേപം നടത്തുന്ന രാജ്യമാണ് സിംഗപ്പൂരും.ഹോർമുസിൽ ടോൾ പിരിക്കാനുള്ള ഇറാന്റെ നീക്കത്തെയും വിവിയൻ ബാലകൃഷ്ണൻ വിമർശിച്ചു. ഇറാന്റെ നീക്കം സമാനമായ മറ്റ് പാതകളിൽ ടോൾ പിരിവുണ്ടാകാൻ ഇടയാക്കും. സിംഗപ്പൂരിന് കൂടി സ്വാധീനമുള്ളതാണ് മലേഷ്യ, ഇന്തൊനീഷ്യ എന്നിവയ്ക്കും സമീപമുള്ള മലാക്ക കടലിടുക്ക്. ഇവിടെ ടോൾ പിരിക്കാനല്ല, സ്വതന്ത്രമായ പാത ഉറപ്പാക്കാനാണ് 3 രാജ്യങ്ങളുടെയും താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
Source link
