കുറ്റ്യാടിയിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ; ചൊവ്വാഴ്ച മുതൽ ശരണ്യയെ കാണാനില്ലായിരുന്നുവെന്ന് ഭർത്താവ്

കോഴിക്കോട് ∙ കുറ്റ്യാടി തൊട്ടിൽപാലം മാമ്പിലാട് മലയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജന്റെയും ചന്ദ്രിയുടെയും മകൻ അജേഷ് (35), പേരാമ്പ്ര കുയിമ്പിൽ തച്ചർകണ്ടി ശരണ്യ (28) എന്നിവരെയാണു മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവുമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
Source link
