Site icon onlinekeralanews.com

‘വിദേശ രീതിയിൽ വിവാഹാഭ്യർഥന’; കാമുകനെ കെട്ടിയിട്ട് തീകൊളുത്തി, മൊബൈലിൽ ദൃശ്യം പകർത്തി


ബെംഗളൂരു ∙ തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് ബെംഗളൂരുവിലെ അഞ്ജനാപുരയിൽ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്. ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ അടുത്തകാലത്തായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.കിരൺ തീപ്പൊള്ളലേറ്റ് മരിക്കുന്നത് പ്രേരണ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഇയാളുടെ മരണം വരെ പ്രേരണ ദൃശ്യങ്ങൾ നോക്കി നിന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിസിപി ഡി.എൽ. നഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രേരണയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കിരൺ തന്നെ അവഗണിക്കുന്നതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്ന് യുവതി സമ്മതിച്ചു.


Source link
Exit mobile version