Site icon onlinekeralanews.com

ചെന്നൈ സൂപ്പർ കിങ്സിന് കനത്ത പ്രഹരം; ടോപ് സ്കോറർ ടീമിൽനിന്നു പുറത്ത്; പകരം ആര്?


മുംബൈ ∙ കാലിനു പരുക്കേറ്റ ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരം ആയുഷ് മാത്രെയ്ക്ക് ഈ ഐപിഎലിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ചെന്നൈ സൂപ്പർ കിങ്സ് സമൂഹമാധ്യമത്തിലെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെയാണ് പതിനെട്ടുകാരൻ ആയുഷിനു ആയുഷിന്റെ കാലിലെ പേശിക്ക് പരുക്കേറ്റത്. താരം സുഖം പ്രാപിക്കാൻ 6–12 ആഴ്ചയെടുക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്നലെ മുംബൈയിലെത്തിയ ആയുഷ്, സ്കാനിങ്ങിനു വിധേയനായിരുന്നു. പരിശോധനയിൽ പരുക്ക് ഗുരുതരമാണെന്നു വ്യക്തമായതോടെയാണ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന മാത്രെ, ടീമിന് മികച്ച തുടക്കം നൽകുന്നുണ്ട്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാൽ, സഞ്ജു സാംസണിനൊപ്പം മാത്രെയെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റായ ഈ മുംബൈ താരം, കഴിഞ്ഞ സീസണിൽ ഗെയ്‍ക്‌വാദിനു പരുക്കേറ്റപ്പോൾ പകരക്കാരനായാണ് സിഎസ്‌കെയിലെത്തിയത്. നേരത്തെ, കാൽത്തുടയിലെ പേശികൾക്കു പരുക്കേറ്റ ഇടംകൈ പേസർ ഖലീൽ അഹ്മദിന് ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു. ഖലീലിന്റെ കാലിന് പൊട്ടലുണ്ടെന്നും ഇതു ഭേദമാകാൻ 12 ആഴ്ചകളോളം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണു പരുക്കേറ്റത്.


Source link
Exit mobile version