‘2700 രൂപയ്ക്ക് രൂപയ്ക്ക് കിട്ടുമല്ലോയെന്ന് ആഗ്രഹിച്ചാണ് വേടിക്കുന്നത്, ദയവു ചെയ്ത് ഈ തട്ടിപ്പിൽ വീഴരുത്’; മുന്നറിയിപ്പുമായി നടി

നല്ല വിലയുള്ള സാധനം വിലകുറച്ച് കിട്ടിയാൽ അത് പ്രയോജനപ്പെടുത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, അത്തരം സാധനങ്ങളുടെ ഗുണമേന്മയിൽ എപ്പോഴും ഒരാശങ്ക നിലനിൽക്കും. ഇപ്പോഴിതാ, ലാഭകരമെന്നു കരുതി കുറഞ്ഞ വിലയ്ക്ക് മിനി എസി വാങ്ങി പണം നഷ്ടമായ അനുഭവം പങ്കുവയ്ക്കുകയാണ് നടി നിലീൻ സാന്ദ്ര. ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മറ്റുള്ളവർ ഈ തട്ടിപ്പിൽ പെടരുതെന്നും നടി വ്യക്തമാക്കി.’നമ്മുടെ നാട്ടിലിപ്പോൾ ട്രെൻഡിംഗ് ആയി നടക്കുന്ന സ്കാം ആണ് മിനി എസി എന്നുപറയുന്ന ഈ സാധനം. നിങ്ങളും ഇതിന്റെ റീൽസ് കണ്ടിട്ടുണ്ടെങ്കിൽ വീഡിയോ ചെയ്യണം. ഒരുപാട് പേജുകളിൽ ഇതിന്റെ വീഡിയോ കണ്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് അവൾക്കുവേണ്ടി ഞാനിത് വാങ്ങിയത്. മൂവായിരത്തിനടുത്ത് പൈസയായി. പെട്ടുപോയെന്ന് പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് ഇത് വാങ്ങിയതെന്ന് സത്യം പറഞ്ഞാൽ അറിയില്ല. കാരണം, എനിക്കറിയാം എസി ഇങ്ങനല്ല വർക്ക് ചെയ്യുന്നതെന്ന്. അത് വർക്ക് ചെയ്യാൻ പുറത്തുവയ്ക്കുന്ന യൂണിറ്റ് വേണം. കംപ്രസർ വേണം. എന്നിട്ടും ഞാനിത് വേടിച്ചുവെന്നതിൽ എന്നോട് തന്നെ പുച്ഛം തോന്നുന്നു. വൻ മണ്ടത്തരമായിപ്പോയി. ഇത് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് റിട്ടേൺ ചെയ്യാൻ നോക്കിയാൽ ഓൺലൈൻ സൈറ്റ് തിരിച്ചെടുക്കില്ല. കഴിഞ്ഞ നാലഞ്ചു ദിവസമായി കസ്റ്റമർ കെയറിൽ വിളിക്കുന്നു. എന്റെ ശല്യം സഹിക്കാൻ വയ്യാതെയാണോ എന്നറിയില്ല, പേ ബാലൻസിലേക്ക് റീഫണ്ട് ഇട്ടുതന്നു. പക്ഷേ, ഇത് എല്ലാവർക്കും നടന്നെന്ന് വരില്ല. എനിക്ക് സഹിക്കാൻ പറ്റാതെ നിരന്തരം വിളിച്ച് പൈസ തരണമെന്ന് പറഞ്ഞപ്പോൾ അവർ തന്നതാണ്. ഇതുകൊണ്ട് ഒരു ഉപയോഗവുമില്ല. ഓൺലൈൻ സൈറ്റുകാർ തന്നെ പറഞ്ഞത് ഇത് കളഞ്ഞോളാനാണ്. ഒരു കൂളറായിപ്പോലും ഉപയോഗിക്കാൻ പറ്റില്ല. അൽപം കാറ്റുപോലും വരുന്നില്ല. പിന്നെയാണ് തണുപ്പ്. സാധാരണ ആളുകളാണ് ഇത് വേടിക്കുന്നത്. വെറും 2700 രൂപയ്ക്ക് എസി കിട്ടുമെന്നാഗ്രഹിച്ചാണ് മേടിക്കുന്നത്. ദയവുചെയ്ത് ഈ തട്ടിപ്പിൽച്ചെന്ന് പെടരുത്’- നിലീൻ സാന്ദ്രയുടെ വാക്കുകൾ.
Source link

