Site icon onlinekeralanews.com

ചൂട് കൂടുന്നു, പാമ്പുകൾ നിങ്ങളുടെ വീട്ടുപരിസരത്ത് എത്താം! അപകടം ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങൾ


വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചത് ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. കുട്ടിയുടെ സഹോദരൻ 10 വയസ്സുകാരനും കടിയേറ്റിട്ടുണ്ട്. കുറച്ചു നാളുകളായി പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് സംഭവിച്ചത്. സംസ്ഥാനത്ത് ചൂട് കടുത്തതോടെ ഈർപ്പംതേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകളെത്തുന്നതിനാൽ ജാഗ്രത വേണമെന്ന് വന്യജീവി സംരക്ഷകർ മുന്നറിയിപ്പ് നൽകി. ശീതരക്ത ജീവികളായ പാമ്പുകൾ ചൂടുകൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങളിലെത്തും. വീട്ടുവളപ്പിലെ ചെടിച്ചട്ടികൾ, കുളിമുറികൾ, തറയോടുകൾക്കിടയിലെ വിള്ളലുകൾ, നനവുള്ള ഭാഗങ്ങൾ എന്നിവിടങ്ങൾ താമസമാക്കും. വേനൽക്കാലത്താണ് മൂർഖന്റെ മുട്ടവിരിയുന്നത്. അണലിയുടെ പ്രസവസമയവും ഇപ്പോഴാണ്. പാമ്പിൻ കുഞ്ഞുങ്ങൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടിയെത്തും.ഇന്ത്യയിൽ പാമ്പുകടി ഏൽക്കുന്നത് ഭൂരിഭാഗവും രാത്രിയിൽ, പുറത്തുവച്ചാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ സഞ്ചരിക്കുമ്പോൾ വെളിച്ചത്തോടെ സഞ്ചരിക്കുകയെന്നതാണ് പ്രധാനം. മറ്റൊന്ന് പാമ്പുകൾ വീടിന് പരിസരത്തോ, അകത്തോ കയറുന്നത് ഒഴിവാക്കുക എന്നതാണ്. ഇതിനായി സാധനങ്ങൾ ഏറെനാൾ കൂട്ടിയിടാതിരിക്കുക, പ്രത്യേകിച്ചും പാമ്പുകൾക്ക് ചൂട് ലഭിക്കാൻ സാധ്യതയുള്ള സാധനങ്ങൾ. വിറകും മറ്റും അടുക്കിവച്ചാൽ തന്നെ അത് വീടിന് പുറത്ത് വക്കുകയും അടിക്കടി ഈ ഭാഗം വൃത്തിയാക്കുകയും ചെയ്യുക.പാമ്പുകളുടെ കടിയേൽക്കുന്ന മറ്റൊരു പ്രധാന മേഖല കൃഷിയിടങ്ങളാണ്. കൃഷിയിടങ്ങളിൽ കാണപ്പെടുന്ന വിവിധ ജീവികൾ പാമ്പുകളുടെ പ്രധാന ഇരകളാണ്. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിൽ വലിയ അളവിൽ പാമ്പുകൾ കാണപ്പെടുകയും ചെയ്യുന്നു. കൃഷിയിടങ്ങളിലും മറ്റും കൃഷി നശിപ്പിക്കുന്ന ചെറു ജീവികളുടെ അളവ് നിയന്ത്രിക്കുന്നതിലും പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു.മൺസൂൺ കാലത്താണ് പാമ്പുകടി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. മൺസൂൺ കാലത്ത് പാമ്പുകൾ കൂടുതൽ സജീവമാകുന്നതും, വെള്ളവും തണുപ്പും ഒഴിവാക്കാനുള്ള പാമ്പുകളുടെ ചോദനവും ഒപ്പം മൺസൂൺ കാലഘട്ടത്തിൽ കൃഷിയിടങ്ങളിൽ ആളുകൾ സജീവമാകുന്നതും കടിയേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.


Source link
Exit mobile version