Site icon onlinekeralanews.com

ചെറു നാരങ്ങയ്ക്ക് ‘വലിയ’ വില; കിലോയ്ക്ക് 210 രൂപ: ലൈംജൂസ് മെനുവിൽനിന്ന് പുറത്ത്


കൽപറ്റ ∙ വേനൽ ചൂടിൽ ദാഹമകറ്റാൻ നാരങ്ങ വെള്ളം കുടിക്കാമെന്നു കരുതിയാൽ പലയിടത്തും ഇല്ല. ജ്യൂസും സംഭാരവുമെല്ലാമാണ് ഉള്ളത്. കഴിഞ്ഞ മാസം കിലോയ്ക്ക് 50–60 രൂപ ആയിരുന്നത് ഇപ്പോൾ 200 മുതൽ 210 വരെ ആയി ചെറുനാരങ്ങയുടെ മൊത്ത വ്യാപാര വില. വലുപ്പവും ഗുണനിലവാരവും അനുസരിച്ച് ആണ് വില. പച്ച നിറത്തിലുള്ളതിനെക്കാൾ വില കൂടുതലാണു മഞ്ഞയ്ക്ക്. ഒരു ചെറു നാരങ്ങയ്ക്ക് 10 രൂപയിൽ കൂടുതൽ വരും. നാരങ്ങയ്ക്ക് വില വർധിച്ചതോടെ ബേക്കറികളിലും കൂൾ ബാറുകളിലും നാരങ്ങ വെള്ളം, സോഡാ നാരങ്ങ എന്നിവയ്ക്കു വില വർധിച്ചു. ചെറിയ കടകളിൽ പോലും 15 രൂപ ഉണ്ടായിരുന്ന നാരങ്ങ വെള്ളത്തിന് 20 രൂപയായി. അതും പലയിടങ്ങളിലും കിട്ടാനുമില്ല.


Source link
Exit mobile version