Site icon onlinekeralanews.com

ആറു മത്സരങ്ങൾ കഴിഞ്ഞു, 5.25 കോടി പ്രതിഫലമുള്ള താരം മുംബൈ ക്യാംപിലെത്തിയിട്ടില്ല; എന്നു വരുമെന്നും അറിയില്ല!


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആറാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരാതെ ഇംഗ്ലണ്ട് താരം വിൽ ജാക്സ്. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി തകർപ്പൻ പ്രകടനം നടത്തിയ ഓൾറൗണ്ടർ ഇതുവരെ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടില്ല. വിൽ ജാക്സ് എവിടെയെന്ന ചോദ്യം വാർത്താ സമ്മേളനത്തിലും മുംബൈയ്ക്കു നേരിടേണ്ടിവന്നു. വിൽ ജാക്സ് ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നായിരുന്നു മുംബൈയുടെ ബോളിങ് പരിശീലകനായ പരസ് മംബ്രെയുടെ മറുപടി. എന്നാൽ അത് എന്നാണെന്ന് മുംബൈ പരിശീലകൻ വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ ഐപിഎലിൽ മുംബൈയ്ക്കു വേണ്ടി 13 മത്സരങ്ങൾ കളിച്ച വിൽ ജാക്സിനെ താരലേലത്തിനു മുൻപ് ടീം നിലനിർത്തുകയായിരുന്നു. 5.25 കോടി രൂപയാണ് ഇംഗ്ലിഷ് താരത്തിന് ഒരു സീസണിൽ മുംബൈ പ്രതിഫലമായി നൽകുന്നത്. സീസണിലെ ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീട് തുടർച്ചയായ തോൽവികളാണ് മുംബൈയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.


Source link
Exit mobile version