Site icon onlinekeralanews.com

ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ


കോഴിക്കോട് ∙ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്ക്(22) കല്ലേറിൽ പരുക്കേൽക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചായിരുന്നു സംഭവം. ‌


Source link
Exit mobile version