Site icon onlinekeralanews.com

‘കള്ളങ്ങളും കപടങ്ങളും നിറഞ്ഞ മാനേജ്മെന്റ്; സാധാരണക്കാരെ അവിടെയിട്ട് ഒതുക്കിത്തീർക്കും’


കണ്ണൂർ ∙ ഡോ. റാമിനേയും ഡോ. സംഗീതയേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആത്മഹത്യ ചെയ്ത ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ അച്ഛൻ വൈ.എൽ. രാജൻ. റാമിനേയും സംഗീതയേയും പിടിക്കാത്തതിൽ അസംതൃപ്തിയുണ്ട്. എത്രയും പെട്ടന്ന് അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും രാജൻ ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമ്മിഷണർ പി. നിതിൻ രാജിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതിനെതിരെ മുമ്പ് പരാതി ഉയർന്നപ്പോൾ ഡോ. റാം നിർബന്ധിച്ച് തോളിൽ കൈ വച്ചാണ് എന്നെക്കൊണ്ട് കത്ത് എഴുതിച്ചത്. വാക്കുകൾ പോലും പറഞ്ഞു തന്നു. ഗെയിം കളിച്ചതുമായി ബന്ധപ്പെട്ട സംഭവമായിരുന്നു അത്. അന്ന് കേസൊന്നും ഉണ്ടായിരുന്നില്ല. നിതിന്റെ സഹപാഠികളൊന്നും ഇപ്പോൾ പ്രതികരിക്കുന്നില്ല. ഭീഷണി ഉള്ളതുകൊണ്ടായിരിക്കും. രാജൻ കേസിൽ ഈച്ചരവാര്യർ കേറി ഇറങ്ങാത്ത വഴികളില്ല. എന്നിട്ടും നീതി കിട്ടിയില്ല. സിദ്ധാർഥന്റെ വീടിനടുത്താണ് എന്റെ വീട്. അവന്റെ കുടുംബത്തിനും നീതി ലഭിച്ചിട്ടില്ല. മൊഴികളൊക്കെ എടുത്ത ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്നാണ് കമ്മിഷണർ പറഞ്ഞത്. അന്വേഷണം നല്ല രീതിയിൽ നടത്തുമെന്ന് വിശ്വസിക്കുന്നു’’– രാജൻ പറഞ്ഞു.


Source link
Exit mobile version