Site icon onlinekeralanews.com

വിദേശ സഞ്ചാരികളുമായി ആ‍ഡംബരക്കപ്പൽ മംഗളൂരു തുറമുഖത്ത്; ഈ സീസണിൽ എത്തുന്ന നാലാമത്തെ കപ്പൽ


മംഗളൂരു ∙ വിദേശ സഞ്ചാരികളുമായി ക്രൂസ് സീസണിന്റെ ഭാഗമായി നാലാമത്തെ ആ‍ഡംബരക്കപ്പൽ മംഗളൂരു പുതിയ തുറമുഖത്തെത്തി. സെവൻ സീസ് മാരിനർ എന്ന കപ്പലാണ് തുറമുഖത്തെത്തിയത്. 607 വിദേശ വിനോദ സഞ്ചാരികളും 460 ജീവനക്കാരുമായാണ് കൊച്ചിയിൽനിന്ന് പുറപ്പെട്ട കപ്പൽ മംഗളൂരു തീരം തൊട്ടത്. സഞ്ചാരികൾക്ക് തുളുനാടൻ പരമ്പരാഗത രീതിയിൽ സ്വീകരണം നൽകുകയും കലാപ്രദർശനം നടത്തുകയും ചെയ്തു. ദക്ഷിണകന്നഡ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂഡബിദ്രിയിലെ ആയിരം കൽത്തൂൺ ക്ഷേത്രം, കുദ്രോളി ഗോകർണാനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചാപ്പൽ, പിലിക്കുള പാർക്ക്, മംഗളൂരുവിലെ വിവിധ ഇടങ്ങൾ എന്നിവിടങ്ങളിൽ സഞ്ചാരികൾ സന്ദർശനം നടത്തി. മംഗളൂരുവിലെ സന്ദർശനത്തിന് ശേഷം സഞ്ചാരികളുമായി കപ്പൽ ഗോവയിലേക്ക് പുറപ്പെട്ടു.


Source link
Exit mobile version