Site icon onlinekeralanews.com

വയോധികന്റെ മരണത്തിൽ ദുരൂഹതയെന്ന് മരുമകളുടെ പരാതി; കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തും


ചെങ്ങന്നൂർ ∙ വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തും. പുലിയൂർ പടിഞ്ഞാറേപറമ്പിൽ ബിൻസ് ഭവനിൽ എം.യേശുദാസന്റെ (74) മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ചു മരുമകൾ ലീന ബിൻസ് ആണ് പരാതി നൽകിയത്. കഴിഞ്ഞമാസം 20ന് ആണ് യേശുദാസൻ മരിച്ചത്. രക്തം ഛർദിച്ച് അവശനിലയിലായ യേശുദാസനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു എന്നാണ് അറിഞ്ഞതെന്ന് പ്രവാസിയായ ലീന പറയുന്നു. 24ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.


Source link
Exit mobile version