Site icon onlinekeralanews.com

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 14 മരണം, 18 പേർക്ക് പരുക്ക്


ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 18 പേർക്ക് പരുക്കേറ്റു. രാംനഗറിൽനിന്ന് ഉധംപുരിലേക്ക് പോകുകയായിരുന്ന ബസ് കനോട്ടെ ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു.ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരുക്കേറ്റവർക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തിനും എസ്ഡിആർഎഫിനും ആരോഗ്യ വകുപ്പിനും നിർദ്ദേശം നൽകി. പരുക്കേറ്റവരെ ഉധംപുരിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


Source link
Exit mobile version