Site icon onlinekeralanews.com

അജിത് അഗാർക്കറുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി ബിസിസിഐ; ലക്ഷ്യം 2027 ഏകദിന ലോകകപ്പ്


ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാനായി അജിത് അഗാർക്കർ തുടരും. ബിസിസിഐ അഗാർക്കറിന്റെ കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. ഇതോടെ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതിയാകും. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ടെസ്റ്റ് വിരമിക്കലിന് കാരണമായ കടുത്ത തീരുമാനം കൈക്കൊണ്ടത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതിയാണ്. ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കി ഇഷാൻ കിഷന് അവസരം നൽകിയതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം.


Source link
Exit mobile version