Site icon onlinekeralanews.com

24.73 കോടി രൂപ തട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചു; ആലപ്പുഴ പൊലീസിന് ഇ.ഡിയുടെ അഭിനന്ദനം


ആലപ്പുഴ ∙ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു ലാഭകരമായി കശുവണ്ടി ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം ചെയ്തു രണ്ടുപേരിൽ നിന്നായി 24.73 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചതിന് ആലപ്പുഴ പൊലീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഭിനന്ദനക്കത്ത്. ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യുന്ന നാലു ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞുള്ള അഭിനന്ദനക്കത്താണ് ഇ.ഡി അഡിഷനൽ ഡയറക്ടർ രാകേഷ്കുമാർ സുമൻ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രനു കൈമാറിയത്.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെ (28) ജനുവരി 14നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എറണാകുളത്തു വച്ച് അറസ്റ്റ് ചെയ്തത്. പല തവണ സമൻസ് അയച്ചിട്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാതിരുന്ന പ്രതിയെ കണ്ടെത്താനും പിടികൂടാനും ഇ.ഡിയെ സഹായിച്ചത് ഈ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു.


Source link
Exit mobile version