Site icon onlinekeralanews.com

യുഎസിലെ ലൂസിയാനയിൽ വെടിവയ്പ് ; 8 കുട്ടികൾ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വധിച്ചു


ന്യൂയോർക്ക് ∙ യുഎസിലെ ലൂസിയാനയിലെ ശ്രീവ്‌പോർട്ടിൽ വെടിവയ്പിൽ 8 കുട്ടികൾ കൊല്ലപ്പെട്ടു. ഒന്നിനും 14നുമിടയിൽ പ്രായമുള്ളവരാണു മരിച്ചത്. അക്രമിയെ പൊലീസ് വധിച്ചു. കുടുംബവഴക്കിനെത്തുടർന്നാണു വെടിവയ്പുണ്ടായതെന്ന് അധികൃതർ പറഞ്ഞു.രണ്ട് വീടുകളിലായാണ് ആക്രമണം നടന്നത്. ആദ്യ വീട്ടിൽ വെടിവയ്പ്പ് ആരംഭിച്ച അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയും ക്രൂരകൃത്യം തുടരുകയുമായിരുന്നു.വെടിവയ്പ്പിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത പ്രതി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ബോസിയർ പാരിഷിൽ വച്ച് നടന്ന ഏറ്റുമുട്ടലിൽ പ്രതിയെ വധിക്കുകയായിരുന്നു. പ്രതി ഷമർ എൽക്കിൻസ് (31) ആണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരകളുടെ കുടുംബങ്ങളെ അറിയിച്ച ശേഷം മാത്രമേ പേര് പുറത്തുവിടൂ എന്ന് അധികൃതർ പറഞ്ഞു.


Source link
Exit mobile version