Site icon onlinekeralanews.com

19–ാം വയസ്സിൽ മരണം, ചികിത്സ നിഷേധിച്ച് ആശുപത്രി, ലൈബ്രറിയിൽ അന്ത്യകർമങ്ങൾ; ആരാണ് ഗസൽ‍ മോളൻ ?


ടെഹ്റാൻ∙ വടക്കൻ ഇറാഖിലെ കുർഷിദ് മേഖലകളിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുര്‍ദിഷ് സ്വയം ഭരണത്തിന് വേണ്ടി പോരാടുന്ന പെഷ്മെർഗ വിഭാഗത്തിലെ വനിതാ നേതാവ് കൊല്ലപ്പെട്ടു. സേനയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗസൽ മോളൻ (19) ആണ് കൊല്ലപ്പെട്ടത്. ഗസൽ മരണപ്പെട്ട വിവരം കോമള പാർ‌ട്ടിയുടെ കേന്ദ്ര സെക്രട്ടേറിയേറ്റാണ് അറിയിച്ചത്. ആരാണ് ഗസൽ മോളൻ? കുർദിഷ് പെഷ്മെർഗ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമാണ് ഗസൽ. വടക്കൻ ഇറാഖിൽ പ്രവർത്തിക്കുന്ന കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്ന അവർ ഇറാനിലെ കുർദിഷ് വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന കോമള പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഏപ്രിൽ 14 ന് സുർദാഷിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഗസലിന് പരുക്കേറ്റത്. കോമള പാർട്ടിയുമായി ബന്ധമുള്ള ആളുകളെ ലക്ഷ്യമിട്ടായിരുന്നു സുർദാഷിൽ ഇറാൻ ആക്രമണം നടത്തിയത്. പിന്നാലെയാണ് ഗസലിനെ ഫാറൂഖ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയത്. പക്ഷേ, അവിടെ എത്തുമ്പോഴേക്കും ഗസലിന്റെ നില അതീവ ഗുരുതരമായിരുന്നു. പിന്നാലെ ഗസൽ മരണപ്പെട്ടു.


Source link
Exit mobile version