Site icon onlinekeralanews.com

തമിഴ്നാട്ടിലെ പടക്കനിർമാണശാലയില്‍ സ്ഫോടനം; ഹോർമുസിൽ നിബന്ധനകൾ കടുപ്പിച്ച് ഇറാൻ – പ്രധാനവാർത്തകൾ


തമിഴ്നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 പേർ മരണപ്പെട്ടതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ഹോർമുസിൽ തങ്ങൾക്കു കടന്നുപോകാൻ കഴിയില്ലെങ്കിൽ മറ്റാരും പോകേണ്ടെന്ന ഇറാന്റെ നിലപാടും വലിയ വാർത്താ പ്രാധാന്യം നേടി. സംസ്ഥാനത്ത് കടുത്ത ചൂടിനിടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതും ഇന്നത്തെ മുഖ്യവാർത്തകവിലൊന്നാണ്. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി. ഹോർമുസിൽ കടലിടുക്കിൽവച്ച് ഇറാൻ സൈന്യം ആക്രമിച്ച ഇന്ത്യൻ എണ്ണക്കപ്പലിൽനിന്നുള്ള ശബ്ദസന്ദേശങ്ങൾ പുറത്ത്. ഹോർമുസിലൂടെ പോകാൻ അനുമതി തന്ന ശേഷം ‌വെടിവയ്ക്കുന്നതെന്തിനാണെന്ന് കപ്പലിലെ ജീവനക്കാരൻ ഇറാൻ നാവികസേനയോട് ചോദിക്കുന്നതാണ് സന്ദേശങ്ങളിലുള്ളത്.വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ‍കുട്ടി. ചൂടു കൂടുന്നതിനാൽ ൈവദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്


Source link
Exit mobile version