Site icon onlinekeralanews.com

വിക്കറ്റു പോകാൻ കാരണം ‘ചെറുനാരങ്ങ കൂടോത്രം’; വൈറൽ വിഡിയോയ്ക്കു പിന്നാലെ ബിസിസിഐക്ക് ചെന്നൈ പരാതി നൽകിയോ?


ഹൈദരാബാദ് ∙ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പത്തു റൺസിനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തോൽവി വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ചെന്നൈയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിന്റെ തുടക്കത്തിൽ സഞ്ജു സാംസൺ (3 പന്തിൽ 7) വീണതോടെ ചേസിങ്ങിന്റെ താളം തെറ്റുകയായിരുന്നു. ആഞ്ഞടിച്ച് സ്കോറുയർത്തിയ ആയുഷ് മാത്രെയെയും (13 പന്തിൽ 30) ഋതുരാജ് ഗെയ്‌ക്‌വാദിനെയും (13 പന്തിൽ 10) പവർപ്ലേയ്ക്കുള്ളിൽ പുറത്താക്കിയ ഹൈദരാബാദ് മത്സരത്തിൽ പിടിമുറുക്കി. മാത്യു ഷോർട് (30 പന്തിൽ 34), സർഫറാസ് ഖാൻ (19 പന്തിൽ 25), ശിവം ദുബെ (16 പന്തിൽ 21) എന്നിവർക്കും കൂടുതൽ നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.വിക്കറ്റ് വീണതിന് പിന്നാലെ ആരാധകൻ തന്‍റെ ‘കൂടോത്രം’ ഫലിച്ചതില്‍ തുള്ളിച്ചാടുന്നതാണ് വിഡിയോയിലുള്ളത്. തമാശരീതിയിലാണ് ആദ്യം വിഡിയോ പ്രചരിച്ചതെങ്കിലും പിന്നീട് കാര്യം ഗൗരവമായി. ശിവം ദുബെ വീണത് സാക്കിബിന്‍റെ ബോളിങ് മികവിലല്ല, മറിച്ച് ഈ ‘നാരങ്ങ കൂടോത്ര’ത്തിലാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഈ സംഭവത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റിന്റേതെന്ന പേരിൽ ബിസിസിഐയ്ക്ക് അയച്ച ഒരു പരാതിക്കത്തും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബ്ലാക്ക് മാജിക് ചെന്നൈ താരങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയെന്നും വിക്കറ്റുകള്‍ വീഴാന്‍ കാരണമായെന്നുമാണ് കത്തിൽ പറയുന്നത്. എന്നാൽ ഇതു വ്യാജമാണെന്നാണ് റിപ്പോർട്ട്.


Source link
Exit mobile version