വെടിനിർത്തൽ തീരാൻ 3 ദിവസം, ‘ഡീലിൽ’ അനിശ്ചിതത്വം; ട്രംപും ഇറാനും വീണ്ടും യുദ്ധത്തിന്? യുഎസിൽ നേട്ടം 1992ന് ശേഷം ഇതാദ്യം, ക്രൂഡിലും സ്വർണത്തിലും ആഘാതം

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കം ഇറാൻ വീണ്ടും തടഞ്ഞതോടെ സമാധാന ശ്രമങ്ങളിൽ അനിശ്ചിതത്വം.യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. വ്യവസ്ഥകളില്ലാതെ ഹോർമുസ് തുറക്കുമെന്നത് കെട്ടുകഥയാണെന്നും ഇറാൻ പറയുന്നു. അതിനിടെ യുഎസുമായി ധാരണയിലെത്തിയ ആദ്യ വെടിനിർത്തൽ ഈ മാസം 22ന് അവസാനിക്കും. ഇത് നീട്ടാനും സമാധാന ചർച്ചകൾക്ക് പുതിയ തീയതി നിശ്ചയിക്കാനും യുഎസ് തയാറായിട്ടില്ലെന്നും ഇറാൻ ആരോപിക്കുന്നു. അടുത്ത ദിവസങ്ങളിൽ ഇരുവിഭാഗവും തമ്മിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കാനുള്ള സാധ്യതയുണ്ട്. കൂടുതൽ തീവ്രതയോടെ യുദ്ധം ചെയ്യാൻ ഇരുവിഭാഗവും തയാറെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.വിപണി രണ്ടാം ആഴ്ചയും നേട്ടത്തിൽ∙ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും ക്രൂഡ് ഓയിൽ വില വില താഴ്ന്നതുമാണ് വിപണിയെ നേട്ടത്തിലാക്കിയത്. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് വിപണി നേട്ടത്തിലാകുന്നത്.
Source link
