Site icon onlinekeralanews.com

‘എന്തോ കുഴപ്പമുണ്ടെന്ന് തോന്നി, ഒന്നും മിണ്ടിയില്ല’: വെളിപ്പെടുത്തലുമായി ടിസിഎസിലെ ജീവനക്കാരിയുടെ കുടുംബം


മുംബൈ∙ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് വിവാദത്തിലായ നാസിക്കിലെ ടിസിഎസ് ഓഫിസിലെ ജീവനക്കാരിയുടെ കുടുംബം വെളിപ്പെടുത്തലുമായി രംഗത്ത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവതിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിരുന്നതായി കുടുംബം പറഞ്ഞു. കുടുംബത്തെ സങ്കടപ്പെടുത്താതിരിക്കാൻ യുവതി പലപ്പോഴും നിശബ്ദത പാലിച്ചെന്ന് മുത്തശ്ശി എൻഡിടിവിയോട് പറഞ്ഞു. ‘എന്തോ വലിയ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. കുടുംബം വിഷമിക്കാതിരിക്കാൻ അവൾ ഒന്നും മിണ്ടിയില്ല’–മുത്തശ്ശി പറ‌ഞ്ഞു.‘ എന്റെ കൊച്ചുമകൾ വലിയ ലക്ഷ്യങ്ങളുള്ള കുട്ടിയാണ്. അവൾക്ക് ജോലി ചെയ്യാൻ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് എത്രയും വേഗം നീതി വേണം. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. എങ്കിലേ അവളുടെ ഭർത്താവിന്റെ വീട്ടുകാർക്കും ഞങ്ങളുടെ കുടുംബത്തിനും വീണ്ടും സുരക്ഷിതത്വം അനുഭവപ്പെടൂ’–മുത്തശ്ശി പറയുന്നു.∙ വിശദീകരണവുമായി ടിസിഎസ്


Source link
Exit mobile version