Site icon onlinekeralanews.com

ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ വെടിവയ്പ്; വാൽപാറ ദുരന്തം: അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ – ഇന്നത്തെ പ്രധാന വാർത്തകൾ


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാവിക ഉപരോധം പൂർണശക്തിയോടെ തുടരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയതും ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെ വെടിവയ്പ്പുണ്ടായതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാതിരുന്നതിലൂടെ പ്രതിപക്ഷം വലിയ തെറ്റാണ് ചെയ്തതെന്ന പ്രധാനമന്ത്രിയുടെ വിമർശനവും ശ്രദ്ധിക്കപ്പെട്ടു. വാൽപാറയിലെ വാഹാനപകടത്തിൽ മരിച്ച ഒൻപതുപേരിൽ ഏഴുപേരുടെ സംസ്കാരം നടന്നതും അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കും മുന്‍പുള്ള ദൃശ്യങ്ങൾ പുറത്ത് വന്നതും വാർത്തയായി. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത 2 ശതമാനം വർധിപ്പിച്ചതും ഇന്നത്തെ പ്രധാനവാർത്തയാണ്. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാതിരുന്നതിലൂടെ പ്രതിപക്ഷം വലിയ തെറ്റാണ് ചെയ്തതെന്നും ഇതിന്റെ പ്രത്യാഘാതം അവർ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണംഅഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. നിതിൻ രാജ് വായ്പയെടുത്ത ലോൺ ആപ്പിൽനിന്ന് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് അധ്യാപിക പരാതിപ്പെടുന്നതും പ്രിൻസിപ്പൽ നിതിൻ രാജിനെ ഓഫിസിലേക്ക് വിളിപ്പിച്ച് ശകാരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.


Source link
Exit mobile version