NATIIONAL
26 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടം, വിറച്ച ഹൈദരാബാദിനെ രക്ഷിച്ചെടുത്ത് ക്ലാസൻ– നിതീഷ് സഖ്യം; ലക്നൗവിന് 157 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. 26 റൺസെടുക്കുന്നതിനിടെ നാലു മുൻനിര വിക്കറ്റുകൾ നഷ്ടമായ ഹൈദരാബാദിനെ അര്‍ധ സെഞ്ചറികൾ നേടിയ ഹെൻറിച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും ചേർന്നാണു പൊരുതാവുന്ന സ്കോറിലെത്തിച്ചത്.പവർപ്ലേ അവസാനിക്കും മുൻപു തന്നെ സൺറൈസേഴ്സിന് അഭിഷേക് ശർമ (പൂജ്യം), ട്രാവിസ് ഹെഡ് (ഏഴ്), ഇഷാൻ കിഷൻ (ഒന്ന്) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിലെ അവസാന പന്തിൽ അഭിഷേക് ശർമയും രണ്ടാം ഓവറിലെ ആദ്യ പന്തിൽ ട്രാവിസ് ഹെഡും പുറത്തായി. പ്രിൻസ് യാദവിനാണ് ഇഷാൻ കിഷന്റെ വിക്കറ്റ്. ഒരു സിക്സടിച്ച് ഹൈദരാബാദിനു പ്രതീക്ഷ നൽകിയ ലിവിങ്സ്റ്റണിനെ സ്പിന്നര്‍ ദിഗ്വേഷ് രതി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.
Source link


