Site icon onlinekeralanews.com

കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ ഇടപാട് കേസ്: വ്യവസായി അനീഷ് ബാബുവിന് ജാമ്യം


കൊച്ചി ∙ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസിൽ കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് അനീഷ് ബാബുവിന് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി നടപടി. അതേസമയം, ജാമ്യം നൽകിയ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അപ്പീൽ നൽകിയേക്കും.അതിനിടെ, കേസിൽ നിന്നൊഴിവാക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ 2 കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന അനീഷ് ബാബുവിന്റെ പരാതിയിൽ വിജിലൻസ് കേസടുക്കുകയും ഏതാനും പേര്‍ അറസ്റ്റിലാവുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. എന്നാൽ പിന്നീട് അന്വേഷണം ഇഴയുകയാണെന്ന പരാതിയുമായി അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം മുന്നോട്ടു പോകാത്തതിന്റെ കാരണം പരാതിക്കാരൻ തന്നെയാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.


Source link
Exit mobile version