കടലിൽ ചൂട് 34 ഡിഗ്രി; മത്തി പ്ലേറ്റിൽ എത്തിയാൽ ഇനി ‘വിഐപി’!

കൊച്ചി ∙ ‘‘കിട്ടണ മീൻ വിറ്റാല് ഓയിലടിക്കാനുള്ള പൈസ പോലും ഒപ്പിക്കാൻ പറ്റേണില്ല. കെടം മേടിച്ച് എത്ര നേരോന്നാ ഇങ്ങട് ഓടിക്കണത്? അതോണ്ട് വള്ളം അങ്ങ്ട് കേറ്റി വെച്ചേക്കുവാ’’ – ചെല്ലാനത്തെ മത്സ്യത്തൊഴിലാളിയായ രാജൻ നിലവിലെ മത്സ്യപ്രതിസന്ധിയെ കുറിച്ച് പറഞ്ഞു തുടങ്ങിയത് ഇങ്ങനെ. വിപണിയിൽ നല്ല മീൻ കിട്ടാനുമില്ല, കിട്ടുന്നതിനാണെങ്കിൽ തീവിലയും എന്നതാണ് നിലവിലെ അവസ്ഥ. ചൂട് കൂടിയതും ഇന്ധനവില വർധനവുമാണ് ഇതിന് മുഖ്യകാരണമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. മുമ്പ് 150–160 രൂപയ്ക്ക് താഴെ നിന്നിരുന്ന മത്തിയാണ് ഇപ്പോൾ ഇന്ധനവിലയും ലഭ്യതക്കുറവും കാരണം 250–300 കടന്നു നിൽക്കുന്നത്. അതായത് സാധാരണക്കാരന്റെ മീൻ എന്ന നിലയിൽനിന്ന് മത്തി പോലും ഇപ്പോൾ ഒരു ‘ലക്ഷ്വറി’ ഐറ്റമായി മാറി.വിവിധ മാർക്കറ്റുകളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിൽ പോലും നിലവിൽ മത്സ്യങ്ങളുടെ ചില്ലറ വിൽപ്പന വില ഇങ്ങനെയാണ്:അയല – 340–380
Source link
