Site icon onlinekeralanews.com

വ്യോമസേനയുടെ സുഖോയ്-30 എംകെഐ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടു; വഴിതിരിച്ചുവിട്ട് നിരവധി വിമാനങ്ങൾ


മുംബൈ ∙ വ്യാഴാഴ്ച രാത്രി വൈകി പുണെ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് പുണെയിൽ ഇറങ്ങേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വിവിധ നഗരങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. വ്യോമസേനയുടെ സുഖോയ്-30 എംകെഐ വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റൺവേ അടച്ചതോടെ പുണെയിൽ ഇറങ്ങേണ്ടിയിരുന്ന എട്ടോളം വിമാനങ്ങൾ സൂറത്ത്, മനോഹർ രാജ്യാന്തര വിമാനത്താവളം (ഗോവ), നവി മുംബൈ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇത് യാത്രക്കാരെ വലിയതോതിൽ ബാധിക്കുകയും യാത്ര വൈകാൻ കാരണമാവുകയും ചെയ്തു.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @osintspectator എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version