Site icon onlinekeralanews.com

ങേ, ആരൊക്കെയാ ഇത്? ഗാലറിയിലിരുന്ന് കളി കണ്ട് ജയ് ഷായും ഗാംഗുലിയും; അന്തംവിട്ട് കാണികൾ: ദൃശ്യം വൈറൽ


അഹമ്മാദബാദ് ∙ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ വിഐപികൾ എത്തുന്നത് അത്ര അസാധാരണമൊന്നുമല്ല. ഐപിഎലിൽ ഉൾപ്പെടെ മത്സരങ്ങൾ കാണാൻ പ്രമുഖർ സ്റ്റേഡ‍ിയത്തിലെത്താറുണ്ട്. അവരൊക്കെ വിഐപി ഏരിയയിലിരുന്ന് മത്സരം വീക്ഷിക്കുകയും ചെയ്യും. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ മത്സരം കാണാനും രണ്ടു വിഐപികൾ എത്തി, പക്ഷേ അവർ മത്സരം കണ്ടത് വിഐപി ഏരിയയിൽ ഇരുന്നല്ലെന്നും മാത്രം.മത്സരത്തിൽ ടീമിനെ തോളേറ്റിയ ശുഭ്മൻ ഗില്ലിന്റെ മികവിൽ ഗുജറാത്ത് ജയന്റ്സ്, കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി. സ്കോർ: കൊൽക്കത്ത – 20 ഓവറിൽ 180; ഗുജറാത്ത്– 19.4 ഓവറിൽ 5 ന് 181. 50 പന്തിൽ 8 ഫോറും 4 സിക്സും സഹിതം 86 റൺസെടുത്ത ശുഭ്മൻ ഗില്ലിനൊപ്പം സഹ ഓപ്പണർ സായ് സുദർശൻ (16 പന്തിൽ 22), ജോസ് ബട്‌ലർ (15 പന്തിൽ 25) എന്നിവരും തുടക്കത്തിൽ തകർത്തടിച്ചു.ഗിൽ പുറത്തായ ശേഷം ഗ്ലെൻ ഫിലിപ്സും രാഹുൽ തെവാത്തിയയും ചേർന്ന് വിജയത്തിനരികെ വരെ ടീമിനെ എത്തിച്ചെങ്കിലും രമൺദീപ് സിങ്ങിന്റെ അവസാന ഓവറിലെ ആദ്യ പന്തിൽ റിങ്കു സിങ്ങിനു ക്യാച്ച് നൽകി ഫിലിപ്സ് (16 പന്തിൽ 19) പുറത്തായി. അതോടെ ഗുജറാത്തിനു ജയിക്കാൻ 5 പന്തിൽ വേണ്ടതു 4 റൺസ്. ഇംപാക്ട് സബ് ആയി ക്രീസിലെത്തിയ ഷാറൂഖ് ഖാനൊപ്പം തെവാത്തിയ (7) 2 പന്ത് ബാക്കിവച്ച് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.


Source link
Exit mobile version