Site icon onlinekeralanews.com

24 മണിക്കൂർ ഭക്ഷണവും വെള്ളവും നൽകിയില്ല, മരുന്നുകൾ നിഷേധിച്ചു; യുഎസിൽ ഇന്ത്യൻ വംശജ കസ്റ്റഡിയിൽ


വാഷിങ്ടൻ ∙ കഴിഞ്ഞ 35 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ മീനു ബത്രയെ (53) യുഎസ് ഇമിഗ്രേഷൻ വിഭാഗം തടവിലാക്കി. മിൽവാക്കിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെ ഹാർലിംഗൻ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ഉദ്യോഗസ്ഥർ മീനുവിനെ കസ്റ്റഡിയിലെടുത്തത്. തനിക്ക് സാധുവായ വർക്ക് പെർമിറ്റും നിയമപരമായ സ്റ്റാറ്റസും ഉണ്ടെന്ന് വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. നിലവിൽ റെയ്മണ്ട് വില്ലിലെ എൽ വാലെ ഡിറ്റൻഷൻ സെന്ററിലാണ് ഇവർ കഴിയുന്നത്.1984ലെ സിഖ് വിരുദ്ധ കലാപത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് 1991ലാണ് മീനു അമേരിക്കയിലെത്തിയത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സൗത്ത് ടെക്സസിൽ ചെലവഴിച്ച ഇവർക്ക് നാലു മക്കളുണ്ട്. ഇതിൽ ഒരാൾ അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്. തടവിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടി മീനു ബത്ര ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ആദ്യ 24 മണിക്കൂർ ഭക്ഷണവും വെള്ളവും നൽകിയില്ലെന്നും, കൃത്യമായ മരുന്നുകൾ നിഷേധിച്ചുവെന്നും ഹർജിയിൽ പറയുന്നു. കൂടാതെ, സമൂഹമാധ്യമത്തിൽ ഇടാനാണെന്ന് പറഞ്ഞ് കൈകൾ പുറകിൽ കെട്ടി നിർത്തി ഉദ്യോഗസ്ഥർ ഫോട്ടോ എടുത്തതായും വലിയ രീതിയിൽ അപമാനിച്ചതായും മീനു പറഞ്ഞു.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @typocatCAv2 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version