Site icon onlinekeralanews.com

മണിയാർ അണക്കെട്ടിന്റെ ഏറ്റവും അടിത്തട്ടിലെ പഴയ സ്ലൂയിസ് വാൽവുകൾ പുറത്തെടുത്തു: പുതിയത് സ്ഥാപിക്കും


സീതത്തോട് ∙ മണിയാർ ജലസേചന പദ്ധതിയുടെ ജലസംഭരണിയായ മണിയാർ അണക്കെട്ടിന്റെ സ്ലൂയിസ് വാൽവുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചു. കാലവർഷത്തിനു മുൻപായി ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ. പുതിയ സ്ലൂയിസ് വാൽവ് സ്ഥാപിക്കും വരെ കക്കാട്ടാറ്റിലൂടെ ചെളി കലർന്ന വെള്ളമാകും ഒഴുകുക. ചെളിവെള്ളം കാരണം ആറ്റിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പദ്ധതിക്കു രണ്ട് സ്ലൂയിസ് വാൽവുകളാണ് ഉള്ളത്.മാസങ്ങൾക്കു മുൻപേ പുതിയ സ്ലൂയിസ് വാൽവുകൾ സ്ഥലത്ത് എത്തിച്ചിരുന്നു. പദ്ധതിയുടെ ഒന്ന്, 3, 4, 5 ഷട്ടറുകളുടെ ജോലികളും പൂർത്തിയായി കഴിഞ്ഞു. പെയ്ന്റിങ് ജോലികളാണ് പുരോഗമിക്കുന്നത്. ഈ ഷട്ടറുകളുടെ പഴയ ഭാഗങ്ങൾ നീക്കം ചെയ്തു തുടങ്ങും. രണ്ടാം നമ്പർ ഷട്ടറിന്റെ നവീകരണ ജോലികളും നടക്കുന്നുണ്ട്. പദ്ധതിയിൽനിന്നും കനാൽ വഴിയുള്ള ജലവിതരണം കഴിഞ്ഞ 31ന് ആണ് അവസാനിപ്പിച്ചത്.


Source link
Exit mobile version