മൊബൈൽ ഫോൺ ഷോറൂം കുത്തിത്തുറന്ന് 2 ലക്ഷം രൂപയും 13 ഫോണുകളും മോഷ്ടിച്ചു; യുവാവ് പിടിയിൽ

വാഴക്കുളം ∙ മൊബൈൽ ഫോൺ ഷോറൂമിൽ നിന്നു പണവും ഫോണുകളും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ (34) നെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10ന് രാത്രിയാണ് സംഭവം. കടയുടെ മുൻവശത്തുള്ള ഷട്ടറിന്റെ ലോക്ക് പൊളിച്ച് പ്രതി അകത്തു കയറുകയായിരുന്നു. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിങ്ങിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സിസിടിവി, ഡിവിആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് മോഷണം പോയത്.
Source link
