Site icon onlinekeralanews.com

സ്ത്രീകൾക്ക് മാസം 2,500, സൗജന്യ എൽപിജി സിലിൻഡർ, വധുക്കൾക്ക് സ്വർണവും പട്ടുസാരിയും; ടിവികെയുടെ പ്രകടനപത്രിക


ചെന്നൈ∙ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ടിവികെ (തമിഴക വെട്രി കഴകം). സ്ത്രീക്ഷേമത്തിനും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാണ് പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്. കുടുംബനാഥകളായ 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നാണ് മുഖ്യ വാഗ്ദാനം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിൻഡറുകൾ സൗജന്യമായി നൽകും, പിന്നാക്ക വിഭാഗങ്ങളിലെ യുവതികൾക്ക് വിവാഹ സഹായമായി ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുമെന്നും വാഗ്ദാനമുണ്ട്. 


Source link
Exit mobile version