LATEST

254 വർഷത്തെ ചരിത്രം തിരുത്തി ന്യൂസിലൻഡ് താരം; ആദ്യമായി അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ്


വെല്ലിംഗ്ടൺ: ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നുവരെ ആരുംനേടാത്ത അത്യപൂർവ്വ നേട്ടവുമായി ന്യൂസിലൻഡ് താരം ബ്രെറ്റ് രൺഡൽ.ആഭ്യന്തരക്രിക്കറ്റിന്റെ 254 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മുപ്പതുകാരനായരൺഡൽചരിത്രം തിരുത്തിക്കുറിച്ചത്.177-2ൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ആഭ്യന്തര ക്രിക്കറ്റിന് ശേഷമുള്ള 254 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ബൗളർ തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റുകൾ നേടുന്നത്.തന്റെ രണ്ടാം ഓവറിലെ അവസാന പന്തിൽ ഹെന്റി കൂപ്പറെ കുറ്റിതെറിപ്പിച്ചശേഷമാണ്രൺഡൽ വിക്കറ്റ് വേട്ട തുടങ്ങിയത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ മുൻ ന്യൂസിലൻഡ് താരം ജീത് രാവലിനെ പുറത്താക്കി. അടുത്ത മൂന്ന് പന്തുകളിലും വിക്കറ്റുകൾ വീഴ്ത്തിയതോടെ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടം രൺഡലിനെ തേടിയെത്തുകയായിരുന്നു. ഐറിഷ് താരം ക്രിസ്റ്റ്യൻ ക്ലാർക്കിനെ പുറത്താക്കിയ പന്തിലാണ് റെക്കാഡ് പിറന്നത്. തൊട്ടടുത്ത ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീതോടെനോർത്തേൺ ഡിസ്ട്രി്ര്രകിന്റെ തകർച്ച പൂർത്തിയായി.


Source link

Related Articles

Back to top button