Site icon onlinekeralanews.com

അഞ്ചരക്കണ്ടി ഡെന്റ‍ൽ കോളജിന്റെ അഫിലിയേഷന്‍ റദ്ദാകുമോ? പഠനം മുടങ്ങുമോ?: ആശങ്കയിൽ വിദ്യാർഥികൾ


കണ്ണൂർ ∙ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റ‍ൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാവി എന്താകുമെന്ന ആശങ്കയിൽ വിദ്യാർഥികൾ. കോളജിന്റെ അഫിലിയേഷൻ ഉൾപ്പെടെ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് വിദ്യാർഥികൾ ആശങ്കയിലായത്. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കോളജിന്റെ നടത്തിപ്പുമായും സ്ഥലമിടപാടുമായും ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.ഡോ. എം.െക. റാമിനെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യമെന്ന് മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥി വൈശാഖ് പറഞ്ഞു. ‘പരീക്ഷയിൽ തോൽപ്പിക്കുമെന്നതിനാൽ റാമിനെതിരെ ആരും ഒന്നും പറയാറില്ല. ചീത്തവിളിക്കുമ്പോൾ പല വിദ്യാർഥികൾക്കും വലിയ മാനസിക പ്രശ്നമുണ്ടാകാറുണ്ട്. അപമാനിക്കപ്പെട്ട പല വിദ്യാർഥികളും പ്രതികരിക്കാനാകാതെ കരയുകയാണ് പതിവ്. മറ്റു രണ്ട് അധ്യാപകർ കൂടി ഇതേ രീതിയിൽ പെരുമാറുന്നുണ്ട്. പരാതി നൽകിയാൽ പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്നതിനാൽ ആരും അതിന് തയാറാകില്ല. പരാതി പറഞ്ഞതിനാൽ, 2023 ബാച്ചിലെ നാല് പേർക്കാണ് പരീക്ഷ എഴുതാൻ സാധിക്കാതെ വന്നത്.∙ ‘നിതിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു…’


Source link
Exit mobile version