Site icon onlinekeralanews.com

‘ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി, ചട്ണി..’: ആർസിബിക്കെതിരായ മത്സരത്തിൽ ‘അപമാനിച്ചു’: ബിസിസിഐക്ക് പരാതി നൽകി സിഎസ്കെ


ബെംഗളൂരു∙ ഐപിഎൽ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളും തോറ്റെങ്കിലും പിന്നീട് തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയിച്ച് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. രണ്ടു മത്സരങ്ങളിലും സഞ്ജു സാംസൺ ആണ് ടോപ് സ്കോററായി തിളങ്ങിയതും. എന്നാൽ ഇപ്പോൾ ഒരു പരാതിയുമായി ബിസിസിഐയുടെ മുന്നിലെത്തിയിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഏപ്രിൽ 5നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ഡിജെ തിരഞ്ഞെടുത്ത പാട്ടിനെക്കുറിച്ചും നടത്തിയ പരാമർശങ്ങളെക്കുറിച്ചും സംബന്ധിച്ചാണ് ബിസിസിഐക്ക് സിഎസ്കെ പരാതി നൽകിയത്.“ഡിജെകൾ സാധാരണയായി ഹോം ടീമിനെ പിന്തുണയ്ക്കാനാണ് അവിടെ ഉണ്ടാകാറുള്ളത്. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അത് വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ കളിക്കാർക്കെതിരെ ചില പരാമർശങ്ങൾ ഉണ്ടായി. അത് പരിഗണിച്ച്, ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ബിസിസിഐയ്ക്ക് കത്തയച്ചിട്ടുണ്ട്.”“ആ സംഭവത്തിന് ശേഷം അത് ആവർത്തിച്ചിട്ടില്ല. ഡിജെ എതിർ ടീമിലെ കളിക്കാരെക്കുറിച്ച് യാതൊരു പരാമർശവും നടത്താൻ പാടില്ലാത്തതാണ്. അതിലുപരിയായി, ഞങ്ങളെ വലിയ സംഖ്യയിൽ പ്രോത്സാഹിപ്പിക്കുന്ന സ്നേഹനിധികളായ ഒരു ആരാധകവൃന്ദം ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്.’’– വിശ്വനാഥൻ പറഞ്ഞു.


Source link
Exit mobile version