Site icon onlinekeralanews.com

‘കപ്പലുകൾ തിരികെപ്പോകണം, അല്ലെങ്കിൽ ബലം പ്രയോഗിക്കും’: ഹോർമുസിൽ ഉപരോധം കടുപ്പിച്ച് യുഎസ്


വാഷിങ്ടൻ∙ ഹോർമുസിൽ ഉപരോധം കടുപ്പിച്ച് യുഎസ്. ഉപരോധം വകവയ്ക്കാതിരുന്നാൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. ‘ഉപരോധം ലംഘിക്കാൻ ശ്രമിക്കരുത്. ഇറാൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെനിന്ന് വരാനോ ശ്രമിക്കുന്ന കപ്പലുകളെ തടയുകയും പിടിച്ചെടുക്കുകയും ചെയ്യും. ഉപരോധത്തോട് സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരും. യുഎസ് നാവികസേനയുടെ മുഴുവൻ അംഗങ്ങളും തയാറായി നിൽപ്പുണ്ട്’– യുഎസ് സെൻട്രൽ കമാൻ‍ഡ് എക്സിൽ പറഞ്ഞു. കപ്പലുകൾ തടയാൻ യുഎസ് അബ്രഹാം ലിങ്കണിലെ അയ്യായിരത്തോളം നാവികരെ നിയോഗിച്ചിട്ടുണ്ടെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.


Source link
Exit mobile version