Site icon onlinekeralanews.com

കണ്ണൂർ താവുകുന്ന് അപകടവളവിൽ ചരക്ക് ലോറി മറിഞ്ഞു; ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു


കണ്ണൂർ ∙ കരുവൻചാൽ വായാട്ടുപറമ്പ് താവുകുന്ന് മേഖലയിലെ അപകടവളവിൽ ചരക്ക് ലോറി മറിഞ്ഞു. തളിപ്പറമ്പിൽ നിന്നും പാത്തൻപാറ മിൽമയിലേക്ക് കാലിത്തീറ്റയുമായി വരികയായിരുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. താവുകുന്നിലെ ഏറ്റവും താഴത്തെ വളവിലായിരുന്നു അപകടം. ലോറി മറിയുന്ന സമയത്ത് ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയാൻ തുടങ്ങിയ ഉടനെ ഡ്രൈവർ പുറത്തേക്ക് ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന കാലിത്തീറ്റ ചാക്കുകൾ റോഡിലേക്ക് ചിതറി വീണു. താവുകുന്ന് വളവിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.


Source link
Exit mobile version