250ലധികം സ്ക്രീൻ, ബുക്കിംഗിൽ 100 കോടി നേടി ധുരന്ദർ 2

കേരളത്തിൽ വിതരണം പി.വി.ആർ െഎനോക്സ് പിക് ചേഴ്സ്രൺവീർ സിംഗ് നായകനായ ധുരന്ധർ ദ റിവഞ്ച് റിലീസിന് 9 ദിനം ബാക്കി നിൽക്കെ അഡ്വാൻസ്ടിക്കറ്റ് ബുക്കിംഗിൽ 100 കോടി എന്ന് ട്രക്കിംഗ് റിപ്പോർട്ട്. കേരളത്തിൽ 250 ലധികം സ്ക്രീനിൽ പ്രദർശനം ഉണ്ടാകും. കേരളത്തിൽ പി.വി.ആർ െഎനോക്സ് പിക് ചേഴ്സ് ആണ് വിതരണം. 45 രാജ്യങ്ങളിൽ ട്രെൻഡ് ചെയ്ത ട്രെയിലർ 48 മണിക്കൂറിനുള്ളിൽ നേടിയത് 312 മില്യനിലധികം കാഴ്ചക്കാരെ ആയിരുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ധുരന്ദർ ദ റിവഞ്ച് എത്തുന്നത്.
ട്രെയിലറിലെ ഗംഭീര പശ്ചാത്തല സംഗീതവും മൂർച്ചയേറിയ ഡയലോഗുകളും ഇതിനകം തന്നെ വലിയ പ്രശംസയാണ് നേടിയത്. ഇൻസ്റ്റഗ്രാം റീലുകളും എഡിറ്റ് വീഡിയോകളും വഴി സമൂഹ മാധ്യമങ്ങളിലും ട്രെയിലർ രംഗങ്ങൾ വൈറൽ ആണ്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം മാർച്ച് 19 നാണ് ആഗോള റിലീസായി എത്തുന്നത്. തന്ത്രപ്രധാനിയായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐ.എസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൗധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്നധുരന്ദർ ദ റിവഞ്ച് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. പി.ആർ.ഒ - ശബരി
Source link



