Site icon onlinekeralanews.com

ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു; 41 മണിക്കൂർ വൈദ്യുതിയില്ലാതെ ഒരു ഗ്രാമം: പ്രസവം കഴിഞ്ഞ യുവതിക്കും ദുരിതം


തിരുവല്ല ∙ 41 മണിക്കൂർ വൈദ്യുതിയില്ലാതെ കുറ്റൂർ പൊട്ടൻമല നിവാസികൾ. ഇതിനിടയിലായി 6 മണിക്കൂർ വൈദ്യുതി ലഭിച്ചത് മാത്രമായിരുന്നു ഏക ആശ്വാസം. ഞായറാഴ്ച രാത്രി 11.45ന് ശേഷമാണ് കുറ്റൂർ പഞ്ചായത്ത് 4-ാം വാർഡിൽ കെഎസ്ഇബി തോട്ടഭാഗം സെക്‌ഷനിലെ പാെട്ടൻമല ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചത്. നിലവിൽ ചൊവ്വാഴ്ച വൈകിട്ട് 4.45ന് രണ്ടാമത്തെ ട്രാൻസ്ഫോമർ സ്ഥാപിച്ചു വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാത്രി കഴിയാതെ വൈദ്യുതി ബന്ധത്തിൽ കാര്യത്തിൽ ഒന്നും പറയാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി തടസ്സം മൂലം കുടുംബങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണാൻ കെഎസ്ഇബി തയാറാകണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് ആവശ്യപ്പെട്ടു.


Source link
Exit mobile version